Sunday, December 7, 2008

ബഞ്ച് പെന്‍സിലിനോട് തന്റെ കഥ പറയുന്നു.

എന്റെ ജനനം വയനാട്ടിലാണ്....
ഞാനൊരു ആഞ്ഞിലിയായിരുന്നു.ഒരു ദിവസം സന്തോഷത്തോടെ
ഇരിക്കുമ്പോള്‍ രണ്ട് മരം വെട്ടുകാര്‍ വന്നു എന്നെ മുറിച്ചു ,എനിക്ക്
ഒരുപാട് വേദനയെടുത്തു....ലോറിയില്‍ കയറ്റി മില്ലില്‍ കൊണ്ടുപോയി വീണ്ടും മുറിച്ചു
അപ്പോഴും എനിക്ക് നന്നായി വേദനയെടുത്തു....പിന്നീട് എന്നെ ആശാരിമാര്‍
കൊണ്ടുപോയി ബഞ്ചാക്കി മാറ്റി.അപ്പോള്‍ എനിക്ക് സന്തോഷം തോന്നി....
എന്തിനെന്നോ....കുട്ടികള്‍ക്ക് ഇരിക്കാന്‍ സാധിക്കുമല്ലോ...
അപ്പോള്‍ എന്റെ കൂടെ കുറെ കൂട്ടുകാരുമുണ്ടായിരുന്നു...ഞങ്ങളെ എല്ലാവരെയും
പോളിഷ് ചെയ്തു എന്നിട്ട് ഞങ്ങളെ മേരിഗിരി സ്ക്കൂളിലേക്ക് കൊണ്ടുപോയി...
അതില്‍ കുറച്ചു പേരെ നാലാം ക്ലാസ്സില്‍ കൊണ്ടുപോയി വച്ചു...പകുതിപ്പേരെ
ഞാന്‍ ഇതുവരെ കണ്ടിട്ടില്ല....
ഞാന്‍ നിന്നെ അനന്തുവിന്റെ കൈയ്യില്‍ പലപ്പോഴും കണ്ടിട്ടുണ്ട്
പക്ഷെ ഇതുവരെ നിന്നൊടു മിണ്ടാന്‍ സാധിച്ചില്ല....ഇപ്പോഴാണ് നിന്നൊടൊന്നു
മിണ്ടാന്‍ പറ്റിയത്...
അയ്യോ....നേരം വെളുത്തു ക്ലാസ്സ് മുറി ഇപ്പോള്‍ തന്നെ തുറക്കും...
ഹായ്.....ഇപ്പോള്‍ തന്നെ അനന്തു വരും....


നീരജ പ്രേംനാഥ്
ക്ലാസ്സ് 4

Friday, December 5, 2008

ചെമ്പരത്തിപ്പൂവിന്റെ ആത്മകഥ..

ഞാന്‍ ഒരു കൊച്ചു വീടിന്റെ മുറ്റത്താണ് പൊട്ടിവിരിഞ്ഞത്.
ആ വീട്ടിലെ പൂന്തോട്ടത്തില്‍ എന്റെയമ്മയും ഉണ്ടായിരുന്നു
ഒരു പ്രഭാതത്തില്‍ എന്നെ എന്റെയമ്മ പ്രസവിച്ചു അപ്പോള്‍
ഞാനോര്‍ത്തു ഈ ലോകം എത്ര സുന്ദരമാണ്,കിഴക്ക് സൂര്യനുദിക്കുന്നു
അങ്ങനെ പലതും ,പിന്നെയെനിക്ക് പല കൂട്ടുകാരേയും കിട്ടി..
എന്റെ തേന്‍ കുടിയ്ക്കാന്‍ പലരും വന്നുപോയി,എന്നെ പിഴുതെടുക്കാന്‍ പലരും വന്നു പക്ഷെ ഭാഗ്യം കൊണ്ട് ഞാന്‍
രക്ഷപ്പെട്ടു,ഉച്ചയായി സൂര്യന്‍ എന്നെ വാട്ടിപ്പൊരിച്ചു..
അപ്പാള്‍ ഞാന്‍ ദാഹിച്ചു വലഞ്ഞു ..പിന്നെ വൈകുന്നേരം
ആയപ്പോളാണ് എനിക്ക് ആശ്വാസം തോന്നിയത്..പിന്നെ
കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കൂരിരുട്ടായി തുടങ്ങി..എനിക്ക്
വല്ലാതെ പേടി തോന്നി.അപ്പോള്‍ എന്റെയമ്മ പറഞ്ഞു..
മോളെ..നീ പേടിയ്ക്കേണ്ട,ഞാനില്ലേ കൂടെ,അപ്പോളാണ് എനിക്ക്
ആശ്വാസമായത്....
പ്രഭാതമായി അപ്പോള്‍ ദാ... എന്റെ തൊട്ടടുത്ത് നില്‍ക്കുന്ന റോസാ
ചെടിയില്‍ ഒരു പനിനീര്‍ പൂവ്,അപ്പോള്‍ അവളും ഞാന്‍ പറഞ്ഞ അതേ വാചകങ്ങള്‍ തന്നെ പറഞ്ഞു,അപ്പോള്‍ ഞാന്‍ പറഞ്ഞു
നീ പറഞ്ഞതെല്ലാം തെറ്റാണ്,,ഞാന്‍ ഇന്നലെയാണ് ജനിച്ചത്
നീ പറഞ്ഞ അതേ വാക്കുകള്‍ തന്നെയാണ് ഞാനും പറഞ്ഞത്,
പക്ഷേ സൂര്യന്‍ നമ്മളെ വാട്ടിപ്പൊരിക്കും..പിന്നീട് ഞങ്ങള്‍
രണ്ടുപേരും കൂട്ടുകാരായി,അവളെയും പറിച്ചെടുക്കാന്‍ പലരും
വന്നു പോയി.അവളുടെ തേന്‍ കുടിക്കാന്‍ പലരും വന്നു,ഉച്ചയായി
ഞങ്ങള്‍ രണ്ടും വാടിപ്പൊരിഞ്ഞു..അപ്പോളാണ് ഒരിളങ്കാറ്റ്
വീശിയത്...ഞാന്‍ ഞെട്ടറ്റ് താഴെ വീണു........

നീരജ പ്രേംനാഥ്