Wednesday, November 16, 2011


വിലാപം
മാളു പാടത്ത് കളിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു ,പെട്ടന്നാണ് അത് സംഭവിച്ചത് ,മാളു നിന്റെ അച്ഛന്‍ .....നിന്റെ അച്ഛന്‍ അവള്‍ ഏങ്ങല്‍ അടിച്ചു
എന്താ അമ്മു ..എന്താ എന്നു പറ ,അമ്മു ഒന്നും മിണ്ടിയില്ല ,,മാളു കിതച്ചു കൊണ്ടു ഓടി വീട്ടില്‍ എത്തിയപ്പോള്‍ ,,ഇതു എന്താ മുറ്റത്തു ഒരുകൂട്ടം ആളുകള്‍ !
അവള്‍ വീട്ടില്‍ അകത്തു കേറി നോക്കിയപോള്‍ ,ഉത്തരത്തില്‍ ഒരു മുഴം കയരിന്മേല്‍ തന്റെ അച്ഛന്‍ " അച്ഛാ " ... അവള്‍ക്കു സങ്കടം അടക്കാന്‍ ആയില്ല
തൊട്ടരികില്‍ അമ്മ ഒരു ഭ്രാന്തി യെപോലെ ..ഒന്നുമറിയാതെ കൊച്ചനുജനും .എന്ത് ചെയ്യണം എന്നു അറിയാതെ ആയിപോയി അവള്‍ .

ആള്‍ കൂട്ടത്തില്‍ നിന്നും സംസാരം ഉയര്‍ന്നു ,വീടിനു അടുത്ത് ഉള്ള രണ്ട് അയല്‍ക്കാര്‍ ആണ് രാമുവും ,സോമുവും ...എന്തിനാണാവോ ഇദേഹം
ഇങ്ങനെ കാണിക്കാന്‍ ഉള്ള കാരണം സോമാ...എന്നോട് പറഞ്ഞിരുന്നു കൃഷിയില്‍ നഷ്ടം വന്നപ്പോള്‍ കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍
കൃഷ്ണേട്ടന്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നു ,കുറച്ചു നാള്‍ ആയി ജപ്തി നോട്ടീസ് വന്നു കൊണ്ടു ഇരിക്കുകയാണു ,എന്ത് എങ്കിലും ഒരു
പരിഹാരം ചെയ്യണം എന്നു എന്നോട് പറഞ്ഞിരുന്നു ...പക്ഷെ ഈ കടും കൈ ചെയുമെന്നു തീരെ വിചാരിച്ചില്ല ..കഷ്ടം ,
ജനുവേടതിയുടെയും ,കുട്ടികളുടെയും സ്ഥിതി ഓര്‍ക്കുമ്പോള്‍ .......

നാളുകള്‍ക്ക് ശേഷം മുറ്റത്തു ഒരു ജീപ്പ് വന്നു നിന്നു ,അമ്മെ ..ദേ ..ആരോ വരുന്നു ....
ആരാണാവോ ........?????
അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നു ..
ഞങ്ങള്‍ ബാങ്കില്‍ നിന്നും വന്നവര്‍ ആണ് ,,ഈ വീടും സ്ഥലവും ജപ്തി ചെയ്യുക ആണ്
അത് കേട്ടതും അമ്മ തല ചുറ്റി വീണു .. അമ്മേ ........
വേഗം പെട്ടിം ,കിടക്കേം എടുത്തു കൊണ്ടു ഇറങ്ങിക്കോ ...
മറുത് ഒന്നും പറയാതെ അവര്‍ പെട്ടിം എടുത്തു കൊണ്ടു ഇറങ്ങി ..എങ്ങോട്ട് പോകണം എന്നു ഊഹാമില്ലാതെ
നടന്നു നീങ്ങി .. മനസ് നീറുന്നുണ്ടായിരുന്നു ...

മാളു തന്റെ മാവിനേയും ,കൊച്ചു പേര മരതോടുമൊക്കെ യാത്ര പറഞ്ഞു ,അവള്‍ തന്റെ സമിര്ധിയുടെ കാലം ഓര്‍ത്തു പോയി .

വയലുകള്‍ പൊന്‍ കനി ചൂടി നില്‍ക്കും കളകള ആരവം മുഴക്കി ഒഴുകുന്ന കൊച്ചരുവി ,വയലിന്റെ അരികിലെ മുള കൊമ്പില്‍
വന്നു തന്നോട് മിണ്ടുന്ന കുഞ്ഞാറ്റ കിളി .തന്റെ ഉറ്റ സുഹൃത്തായ താന്‍ പരിഭവങ്ങള്‍ പറയുന്ന കൊച്ചു പേര ..
മാവു ,മാവിന്‍ കൊമ്പത്ത് മാങ്ങാ തിന്നാന്‍ വരുന്ന അണ്ണാന്‍ ,അച്ഛന്റെ കൃഷിയില്‍ നഷ്ടം വന്നപ്പോള്‍ ഞങ്ങള്‍ക്ക്
ദാരിദ്ര്യം അനുഭവിച്ചില്ല .മാവു ഞങ്ങള്‍ക്ക് മാങ്ങാ തന്നു .........
അതുപോലെ ഒരുപാടു ഒരുപാടു സുഹൃത്തുക്കള്‍ ..ഇവയെല്ലാം വിട്ടു പിരിയാന്‍ അവള്‍ക്കു കഴിഞ്ഞില്ല ,അവളുടെ ശരീരം
മാത്രം അവിടെ ഇല്ലാതെ ഇരുന്നോള്..മനസ് അവിടെ അവിടെ തന്നെ ആയിരുന്നു .

പെട്ടെന്ന് അമ്മ വിളിച്ചു...മോളെ ....അവള്‍ ഞെട്ടി എഴുനേറ്റു ..
നീ എന്താ ആലോചിക്കുന്നെ ? ഞാന്‍ നമ്മുടെ വീടിനെയും ,സുഹൃത്തുക്കളെയും എല്ലാം ഓര്‍ത്തു അവള്‍ പറഞ്ഞു
എല്ലാം പോയി നമ്മുടെ നല്ല കാലം നഷ്ടമായി മോളെ ..അമ്മ പറഞ്ഞു
നമ്മുടെ വീടും ,വയലും ,കുളവും ,എല്ലാം ഇടിച്ചു നിരത്തി വലിയ സ്ഥാപനങ്ങള്‍ രൂപപെടാന്‍ പോവുകയാണ്
ഇനി മുതല്‍ ഈ കട തിണ്ണ യാണ് നമ്മുടെ "വീട് "
അങ്ങനെ തെരുവിലേക്ക് വലിച്ചു എറിയപെട്ട ജീവിതങ്ങള്‍ ആഹാരത്തിനും ,ജലത്തിനും വേണ്ടി അലയുന്നു ..

1 comment:

റോസാപൂക്കള്‍ said...

നീരജ കുട്ടി....കഥക്ക് ടൈറ്റില്‍ എഴുതിയിട്ടില്ലല്ലോ.ഒന്ന് എഡിറ്റ് ചെയ്യൂ.
കുറെ നാള് കൂടി കഥ എഴുതിയതില്‍ സന്തോഷം